ഇന്ത്യ- പാക്ക് ക്രിക്കറ്റ് മത്സരം നാളെ ദുബൈയില്‍

Web Desk
1 Min Read

ദുബൈ:ഈഡന്‍ ഗാര്‍ഡന്‍സില്‍ 2016 മാര്‍ച്ച് 19ന് നടന്ന മത്സരത്തിന് ശേഷം ട്വന്റി20 ലോക കപ്പിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാര്‍ജ അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ ആതിഥ്യം വഹിക്കുന്ന സൂപ്പര്‍ 12 റൗണ്ട് മത്സരങ്ങള്‍ക്കാണ് ഇന്ന് ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക നേരങ്കത്തോടെ തുടക്കമാവുക. ഗ്രൂപ് ഒന്നില്‍ ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയും രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവയുമാണുള്ളത്. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍.ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിന് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വര്‍ഷത്തിനു ശേഷമാണ്.
ഈഡനില്‍ അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളെല്ലാംവേഗം വിറ്റു തീര്‍ന്നു. മൂന്നിലൊരാള്‍ ഇന്ത്യക്കാരനായ യുഎഇയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മത്സരത്തിന് കാണികളേറും. പാക്കിസ്ഥാനികളും ഏറെയുള്ളതിനാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം എപ്പോഴും ആവേശ നെറുകിയിലാവും. ദുബായിലെ പല റസ്റ്ററന്റുകളിലും കളി കാണാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. കാല്‍ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ എഴുപതു ശതമാനമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 75 ദിര്‍ഹം മുതല്‍ 15000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

city exchange
Share This Article
Leave a Comment
error: Content is protected !!