Connect with us

Community

പ്രവാസികള്‍ക്ക് ആശ്വാസമായി ഏകജാലക സംവിധാനം നിലവില്‍ വരുന്നു

Published

on


ദോഹ: പ്രവാസികള്‍ക്കായി കേരള സര്‍ക്കാറിന്റെ മുപ്പത്തി അഞ്ചോളം വകുപ്പുകളുടെ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.

നാലാം ലോക കേരള സഭയുടെ ഭാഗമായി പ്രവാസികള്‍ക്കായി ആരംഭിച്ച ലോക കേരളം പോര്‍ട്ടല്‍ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും പല സേവനങ്ങളും എളുപ്പത്തിലും സുതാര്യമായും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക കേരളം പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖത്തറിലെ സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശില്‍പശാലയില്‍ നോര്‍ക്കാ- റൂട്സ് സി ഇ ഒ അജിത് കൊളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികള്‍ക്കായുള്ള റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിട്ടുള്ള പ്രവാസി മിത്രം പോര്‍ട്ടലിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


error: Content is protected !!