

മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മകള്‍ പിയ ബെനഗല്‍ അറിയിച്ചു.

അങ്കുര്‍, മാണ്ഡി, മന്ഥന്‍, നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോര്‍ഗോട്ടന്‍ ഹീറോ, സുബൈദ, വെല്‍ ണ്‍ അബ്ബ തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ച ശ്യാം ബെനഗല്‍ ഇന്ത്യയിലെ സമാന്തര സിനിമകളുടെ ഭാഗമാണ്.

ഹൈദരബാദിലെ കൊങ്കണി സംസാരിക്കുന്ന ചിത്രപൂര്‍ സാരസ്വത് ബ്രാഹ്മണ കുടുംബത്തില്‍ 1934 ഡിസംബര്‍ 14നാണ് ശ്യാം ബെനഗല്‍ ജനിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 14ന് അദ്ദേഹം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു.
1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി ഇന്ത്യാ സര്‍ക്കാര്‍ ബെനഗലിനെ ആദരിച്ചിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപകനാണ്.

