സാദിഖലി തങ്ങളുടെ പുത്രന്‍ വിവാഹിതനായി

Web Desk
3 Min Read

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് സൈനബ സുല്‍ഫത്തിന്റെയും പുത്രന്‍ ഡോ. സയ്യിദ് ഷഹീന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ സയ്യിദ് ഇസ്്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് ഷരീഫ ശബാനയുടെയും പുത്രി ഫാത്തിമ ഫഹ്്മിദയാണ് വധു.

city exchange

വലിയ ഖാദി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നികാഹിന് കാര്‍മ്മികത്വം വഹിച്ചു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടന്ന വിവാഹത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മജ് ഖാന്‍, ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കര്‍ണ്ണാടക സ്പീക്കര്‍ യു ടി ഖാദര്‍, കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, ബിഷപ് ഡോ. കുര്‍ലിയോസ് ഗീവര്‍ഗീസ്, സ്വാമി വിശാലാനന്ദ (ശിവഗിരി മഠം), കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, പത്മശ്രീ എം എ യൂസുഫലി, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, ടി പി അബ്ദുല്ലകോയ മദനി, സി പി ഉമര്‍ സുല്ലമി, പി മുജീബ് റഹ്്മാന്‍, പി എം ലത്തീഫ് മൗലവി, മുസ്്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, ഡോ. എം പി അബ്ദുസമദ് സമദാനി എം പി, കെ നവാസ് ഗനി എം പി, ഡോ. ശശി തരൂര്‍ എം പി, ആന്റോ ആന്റണി എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, അദീല അബ്ദുല്ല്, എ ഡി ജി പി എം ആര്‍ അജിത്ത് കുമാര്‍, ഐ ജി സേതുരാമന്‍, കമ്മീഷണര്‍ രാജ്പാല്‍ മീണ, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍ എക്്സ് എം പി, മുസ്്ലിംലീഗ് തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ പി എ മജീദ്, ഡെപ്യൂട്ടി ലീഡര്‍ ഡോ. എം കെ മുനീര്‍, സംസ്ഥാന ഭാരവാഹികള്‍, എം എല്‍ എമാര്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എല്‍ എ, വക്താവ് ഡോ. ഷമ മുഹമ്മദ്, കെ പി സി സി വര്‍കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, സി പി എം പി ബി അംഗം എ വിജയരാഘവന്‍, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, പത്മശ്രീ ആസാദ് മൂപ്പന്‍, പി ജെ കുര്യന്‍, പി കെ കൃഷ്ണദാസ്, അന്‍വര്‍ മുഹിയുദ്ദീന്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ സോമരാജന്‍, അഡ്വ. പ്രകാശ് (ശിവഗിരി മഠം), അമ്മ ജനറല്‍ സെക്രട്ടറി നടന്‍ ഇടവേള ബാബു, ഗായകരായ അഫ്സല്‍, കണ്ണൂര്‍ ശരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!