

പയ്യന്നൂര്‍: സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി സ്വകാര്യ അന്യായത്തില്‍ മാനനഷ്ട കേസിന് രണ്ടുവര്‍ഷം ശിക്ഷിച്ചു എന്ന പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യത കല്‍പ്പിക്കാനുള്ള തീരുമാനം നരേന്ദ്ര മോഡിയുടെ ഭയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഹുലിനെ ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ നോക്കണ്ട എന്നും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ഉസ്മാന്‍ കരപ്പാത്ത് പറഞ്ഞു. രാമന്തളി ശാഖാ മുസ്‌ലിം ലീഗ് പന്തം കൊളുത്തി സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഐക്യദാര്‍ഢ്യ റാലിക്ക് ശേഷം തെക്കെ കൊവ്വലില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കഠിനമായ അസുഖം നേരിടുന്ന കാലത്തും സോണിയ ഗാന്ധിയെ കള്ളക്കേസില്‍ കുടുക്കാനുള്ള ഇ ഡിയുടെ നീക്കത്തിന് പിന്നാലെ അവസാനമായി ചെയ്ത ഏറ്റവും നീചമായ പ്രവര്‍ത്തിയാണ് ഒരു നിസ്സാരമായ കേസിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യത കല്‍പ്പിച്ചിട്ടുള്ളത്. ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ശക്തമായി പ്രതികരിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ രാജ്യത്ത് മതേതര വിശ്വാസികളുടെ ഏക പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. ആ രാഹുലിനെ നിശബ്ദമാക്കാനുള്ള ശ്രമം ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുവാനുള്ള സംഘപരിവാറിന്റെ ആദ്യ പടിയാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധം നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. പി എം ലത്തീഫ്, അഫ്‌സല്‍ രാമന്തളി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, പി പി മുഹമ്മദലി ഹാജി സംസാരിച്ചു.
യു അബ്ദുല്‍ റഹ്മാന്‍, കെ വി അബൂബക്കര്‍, പി അബ്ദുല്‍ ജബ്ബാര്‍, കോച്ചന്‍ അബ്ദുല്ല, ഹമീദ് മാസ്റ്റര്‍, ഓ എം അബ്ദുല്‍ സലാം, മുണ്ടക്കാല്‍ ഇബ്രാഹിം, യു എന്‍ യഹ്യ, എം സി റിയാസ്, ഖമറുസ്സമാന്‍, മോണങ്ങാട്ട് ഇബ്രാഹിം, മുഹമ്മദ് ഹസ്സന്‍, കെ പി ജമാല്‍, അസീം, ഇസ്ഹാഖ്, പി അബ്ദുല്‍ ഖാദര്‍, ഇ വി പി അബ്ദുല്‍ സലാം പ്രകടനത്തിന് നേതൃത്വം നല്‍കി. എം അബ്ദുല്‍ നസീര്‍ സ്വാഗതവും ഹാജി പി പി സുലൈമാന്‍ നന്ദിയും പറഞ്ഞു.

