

ദോഹ: ഖത്തറില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയര്‍ന്നു. സമ്മാനങ്ങള്‍ നല്‍കലിന്റെയും ആഘോഷത്തിന്റെയും സമയമായ വിശുദ്ധ റമദാനിലെ ഉയര്‍ന്ന ആവശ്യകതയെ തുടര്‍ന്ന് വില ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂഖ് വാഖിഫിലെ വ്യാപാരികള്‍ പറയുന്നതനുസരിച്ച് സ്വര്‍ണ വില്‍പ്പന ഏകദേശം 70 ശതമാനമാണ് ഉയര്‍ന്നത്.

റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ 80 ശതമാനം വില്‍പ്പനയാണ് രേഖപ്പെടുത്തുന്നത്. ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമല്ല, ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം പോലെയുള്ള മറ്റ് പല ആവശ്യങ്ങള്‍ക്കും സ്വര്‍ണ്ണത്തിന്റെ ആവശ്യകതയുണ്ട്. കൂടാതെ സുരക്ഷിതമായ വസ്തു എന്ന നിലയിലും സ്വര്‍ണ്ണം മനുഷ്യരാശിയുടെ ഏറ്റവും പഴയ വിനിമയ മാര്‍ഗ്ഗങ്ങളിലൊന്നാണ്.
റമദാനില്‍ സ്വര്‍ണ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദോഹ, വക്ര തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നു.
വര്‍ഷാരംഭം മുതല്‍ വില്‍പ്പനയില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ദോഹ ഗോള്‍ഡ് സൂഖിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞത്.

