

ദോഹ: സായുധ പോരാട്ടത്തില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയ രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ.

ഗാസ മുനമ്പിലെ തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ 15,000 ഫലസ്തീന് കുട്ടികളാണ് കൊല്ലപ്പെട്ടത്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആയിരക്കണക്കിന് അക്കാദമിക് പ്രവര്‍ത്തകരോട് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഫലസ്തീന് അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ ഒരു സംസ്ഥാന ജഡ്ജി ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് പ്രശ്നമുണ്ടാക്കുന്നുവെന്നാണ് കോടതി പറഞ്ഞത്.
കഴിഞ്ഞ മാസം നിരവധി കാമ്പസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ്, യൂണിവേഴ്സിറ്റി അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ തങ്ങളുടെ അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് യൂണിയന് ആരോപിച്ചു.
ഫലസ്തീന് മാധ്യമ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഗാസ മുനമ്പിലേക്ക് പ്രവേശനം നല്‍കേണ്ട സമയമാണിതെന്ന് ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.

