സമൂഹത്തില്‍ ആരോഗ്യബോധം വളര്‍ത്താന്‍ കെ ബി എഫ് വെല്‍നസ് ക്ലബ് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: കേരള ബിസിനസ് ഫോറം (കെ ബി എഫ്) അംഗങ്ങളും അവരുടെ കുടുംബങ്ങളും കൂടുതല്‍ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പിന്തുടരുന്നതിന് പ്രധാന നീക്കമായി കെ ബി എഫ് വെല്‍നസ് ക്ലബ് ഔദ്യോഗികമായി ആരംഭിച്ചു.

city exchange

ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷെരീഫ് സ്വാഗതം പറഞ്ഞു. സമൂഹബോധം ശക്തിപ്പെടുത്തുന്നതില്‍ കൂട്ടായ സമഗ്രക്ഷേമത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍ വെല്‍നസ് ക്ലബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആരോഗ്യം നിലനിര്‍ത്താന്‍ സ്ഥിരതയാണ് പ്രധാനം എന്ന് വ്യക്തമാക്കിയ അദ്ദേഹം ആരോഗ്യസംരക്ഷണത്തെ താത്ക്കാലിക ലക്ഷ്യമല്ല, ദീര്‍ഘകാല പ്രതിബദ്ധതയായി കാണണമെന്ന് അംഗങ്ങളോട് ആഹ്വാനം ചെയ്തു.

കെ ബി എഫ് അംഗങ്ങള്‍ക്കായി ഹെഡ് ഓഫ് സ്റ്റ്രാറ്റജി ശ്രീജിത്ത് തയ്യാറാക്കിയ ഒരു വര്‍ഷത്തെ വെല്‍നസ് റോഡ്മാപ്പ് പുറത്തിറക്കി. അതില്‍ ക്രമബദ്ധമായ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങള്‍, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകള്‍, ഔട്ട്‌ഡോര്‍ ഇവന്റുകള്‍, സ്ഥിരമായ പ്രോഗ്രസ് എന്‍ഗേജ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ ബി എഫ് ട്രഷറര്‍ ബിജു സി കെ. നന്ദി പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യയും ഖത്തറും ‘ഫിറ്റ് ഇന്ത്യ’ പോലുള്ള ആരോഗ്യ, വെല്‍നസ് പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ സാമൂഹ്യ സംഘടനകള്‍ അംഗങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നത് അനിവാര്യമാണെന്ന് കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!