സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

Web Desk
2 Min Read

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. പൊതു സമ്മേളനത്തിന് മുന്നോടിയായി സല്‍മാനിയ കെ സിറ്റി ഹാളില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ ഏരിയകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം സജ്ജമാക്കിയ പ്രധിനിധി ക്യാമ്പ് പ്രവര്‍ത്തകരില്‍ വേറിട്ട അനുഭവമായി.

city exchange

അഷ്‌റഫ് അന്‍വരി ചേലക്കര ആമുഖ പ്രഭാഷണവും എസ് എം അബ്ദുല്‍ വാഹിദ് യാസിര്‍ ജിഫ്രി തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പിന് ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നേതൃത്വം നല്‍കി. സമാപന സമ്മേളനം ബഹ്‌റൈനിലെ അറബി പ്രമുഖരേയും മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരേയും സ്വാഗതം ചെയ്ത് കൊണ്ട് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തുടക്കം കുറിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്തയുടെ നന്മ മനസ്സിലാക്കിയവരാണ് നമ്മളെന്നും സമസ്തയുടെ കൂടെ ഉറച്ച് നില്‍ക്കണമെന്നും നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു

ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പിക്കര്‍ അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു.
ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജഡ്ജി റാഷിദ് ബു ഐനൈന്‍, ഡോ. സ്വലാഹ് അലി, എം പി മുഹമ്മദ് ഹുസൈന്‍ ജന്നാഹി, എം പി ഹസ്സന്‍ ബു ഖമാസ്, ശൈഖ് ഹമദ് സാമി ഫദല്‍ അല്‍- ദോസരി, ജാസിം അല്‍-സബത്, ഇസ്മായില്‍ നഹ്ഹാം, താരിഖ് ഫഹദ് അല്‍ അത് വാന്‍, ഫൈസല്‍ അബ്ബാസി, ഡോ. ഫുആദ് അല്‍-ബുറൈഷിദ്,
വി കെ കുഞ്ഞിമുഹമ്മദാജി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, എസ് ഐ സി ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അന്‍വര്‍ ഹാജി, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ സുബൈര്‍, നജീബ് കടലായി തുടങ്ങിയ ബഹ്‌റൈനിലെ മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കും നിയന്ത്രണത്തിനും തെരഞ്ഞെടുക്കപ്പെട്ട എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ വിഖായ വളണ്ടിയര്‍മാരും ബഹ്‌റൈന്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, കേന്ദ്ര, ഏരിയ, നേതാക്കളും നേതൃത്വം നല്‍കി. കെ എം എസ് മൗലവി പറവണ്ണ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!