Community
താജ് ബിരിയാണിയുടെ റമദാന്‍ കാര്‍ണിവലിലേക്ക് വരൂ; നാവില്‍ ‘നാട്’ രുചിക്കാം

ദോഹ: താജ് ബിരിയാണി റമദാന്‍ കാര്‍ണിവലിന്റെ ഭാഗമായി അങ്ങാടിച്ചായ ബാച്ച്‌ലര്‍മാരേയും ഫാമിലികളേയും ആകര്‍ഷിക്കുന്നു. നജ്മയില്‍ താജ് ബിരിയാണിയുടെ പാര്‍ക്കിംഗ് പ്രദേശത്താണ് അങ്ങാടിച്ചായ കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത്.



തറാവീഹിന് ശേഷം ആളുകള്‍ കൂട്ടത്തോടെയാണ് അങ്ങാടിച്ചായയിലേക്ക് എത്തുന്നത്. നാടിന്റെ റമദാന്‍ തിരക്കുകളെ ഓര്‍മിപ്പിക്കുന്നതാണ് താജ് ബിരിയാണിയുടെ റമദാന്‍ കാര്‍ണിവല്‍. മനോജ് ചാട്ട് വാല, ചുരത്തിലെ മുട്ട, അമ്മായി തക്കാരം, ഖാഹു ഗല്ലി, കപ്പ ചിപ്‌സ് കാന്താരി, മാനാഞ്ചിറ സ്‌ക്വയര്‍ തുടങ്ങി വ്യത്യസ്ത പേരുകളില്‍ ‘നാട്’ ആസ്വദിക്കാനാവും. ഇതോടൊപ്പം കുലുക്കി സര്‍ബത്തും ഇവിടെ കിട്ടും.


അറേബ്യന്‍ മാതൃകയിലുള്ള ടെന്റില്‍ നൂറോളം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഇഫ്താറും സുഹൂറും ലഭ്യമാണ്.




