

ദോഹ: സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ നിയമവിരുദ്ധ സംഘടനകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെയും സുരക്ഷാ സേനയ്ക്കെതിരായ അവരുടെ ആക്രമണങ്ങളെയും ഖത്തര്‍ ശക്തമായി അപലപിച്ചു.

സിറിയന്‍ സര്‍ക്കാരുമായുള്ള ഖത്തറിന്റെ അചഞ്ചലമായ ഐക്യദാര്‍ഢ്യവും രാജ്യത്ത് സിവില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രാദേശിക സമഗ്രത എന്നിവയ്ക്കും സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യം, വികസനം, സമൃദ്ധി എന്നിവയ്ക്കുമുള്ള ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയും മന്ത്രാലയം ആവര്‍ത്തിച്ചു.
