Community
കുവാഖ് മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു
ദോഹ: ‘സ്‌നേഹവും ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി കുവാഖിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. കുവാഖ് എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്‌നേഹം മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ഉദാഹരണ സഹിതം വിശദീകരിച്ചപ്പോള്‍ അത് സദസ്സിന് നവ്യാനുഭവമായി.
ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും സെക്രട്ടറി സൂരജ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും മറ്റ് ഭാരവാഹികളും ചേര്‍ന്ന് പ്രഭാഷകന് കൈമാറി.