

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 15 മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക.

ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കൊവാക്സിന്‍’ മാത്രമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. ജനസംഖ്യാ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആവശ്യമായ വാക്സിന്‍ ഡോസുകളും കുട്ടികള്‍ക്കാവശ്യമായ അധികഡോസുകളും എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

3,15,416 കുട്ടികളാണ് ഇതുവരെ വാക്സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് കൊവിന്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നത്. അര്‍ഹതയുള്ള എല്ലാ കുട്ടികളും വാക്സിന്‍ സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ കുട്ടികളുടെ വാക്സിനേഷന്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
2007നോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.

