റാസ് ലഫാന്‍ ഫാക്ടറി അപകടം: പരിക്കേറ്റവരുടെ എണ്ണം 54 ആയി; 18 പേരെ കാണാതായി

Web Desk
1 Min Read

ദോഹ: റാസ്‌ലഫാന്‍ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 54 ആയി ഉയര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയ്ക്ക് കീഴിലുള്ള ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് സിവില്‍ ഡിഫന്‍സ് സംഘങ്ങളുമായി ചേര്‍ന്ന് 18 പേരെ കണ്ടെത്തുന്നതിനായി തീവ്ര തിരച്ചില്‍ നടത്തുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ വാതകങ്ങളോ മറ്റ് രാസപദാര്‍ഥങ്ങളോ ചോര്‍ന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രക്ഷാപ്രവര്‍ത്തനവും അന്വേഷണവും തുടരുകയാണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!