മനുഷ്യരുടെ അന്തസ്സും സമത്വവും സംരക്ഷിക്കുക: അഡ്വ. കെ എസ് ഹരിഹരന്‍

Web Desk
2 Min Read

പറവൂര്‍: നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തെ മുറുകെ പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്നും മനുഷ്യരുടെ അന്തസ്സും സമത്വവും സംരക്ഷിക്കുന്നതിലൂടെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണമെന്ന്് അഡ്വ. കെ എസ് ഹരിഹരന്‍ പറഞ്ഞു. എന്‍ എഫ് പി ആര്‍ പറവൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ ചെയ്യാനാകണമെന്നും അദ്ദേഹം പറഞ്ഞു.

city exchange

എറണാകുളം ജില്ല ആക്ടിംഗ് സെക്രട്ടറി ഗ്ലന്‍ ജോസഫ് ഡി റൊസാറിയോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജോയ് ആന്റു സ്രാമ്പിക്കല്‍ സംഘടന പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി വി ടി രാജന്‍, ജില്ലാ കമ്മിറ്റി അംഗം ആന്റണി ഡെറിക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായി തിരഞ്ഞെടുത്ത അഡ്വ. ഈശ്വര പ്രസാദിനെ ചേംബര്‍ ഓഫ് ജി എസ് ടി ലോയേഴ്‌സ് ചെയര്‍മാന്‍ അഡ്വ. (ഡോ.) കെ എസ് ഹരിഹരന്‍ ആദരിച്ചു. മികച്ച ജനപ്രതിനിധിയായി തിരഞ്ഞെടുത്ത ചേന്ദമംഗലം പഞ്ചായത്തംഗം ഫസല്‍ റഹ്മാനെ എന്‍ എഫ് പി ആര്‍ ലീഗല്‍ സെല്‍ അംഗം അഡ്വ. ഈശ്വര പ്രസാദ് പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച അഭിനവ് പി എസിന്റെ മാതാവ് രേണുകയ്ക്ക് വൃക്ഷത്തൈ നല്‍കി ജോര്‍ജ് ചീയ്യേഴത്ത് ഉദ്ഘാടനം ചെയ്തു. ആരോണ്‍ ബി സ്രാമ്പിക്കല്‍, ജിജി ജോര്‍ജ്, അല്‍ഫോന്‍സാ സി വി, വിനോദ് കുമാര്‍, അന്ന ജൂസ, അഗസ്റ്റി ജൂസ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

പറവൂര്‍ മണ്ഡലം ഭാരവാഹികള്‍: ജോജോ മനക്കില്‍ വടക്കേക്കര (പ്രസിഡന്റ്), പ്രിന്‍സ് കെ തച്ചില്‍ പെരുമ്പടന്ന (വൈസ് പ്രസിഡന്റ്), ബി അനില്‍കുമാര്‍ പറവൂര്‍ (സെക്രട്ടറി), ഫസല്‍ റഹ്മാന്‍ ചേന്ദമംഗലം (ജോ. സെക്രട്ടറി), ടി കെ കരുണന്‍ വരാപ്പുഴ (ട്രഷറര്‍), ജോര്‍ജ് ചിയ്യേഴത്ത്, ആരോണ്‍ ബി സ്രാമ്പിക്കല്‍ (കമ്മിറ്റി അംഗങ്ങള്‍).

- Advertisement -
Ad image

വനിതാ വിങ് മണ്ഡലം ഭാരവാഹികള്‍: ഹെല്‍ഗ ജോര്‍ജ് (പ്രസിഡന്റ്), അമൃതം കെ എസ് (വൈസ് പ്രസിഡന്റ്), സോഫി ജോജോ (സെക്രട്ടറി), ബേബി ലത വി ബി (ജോ. സെക്രട്ടറി), രേണുക കരുമാലൂര്‍ (ട്രഷറര്‍).

ലീഗല്‍ സെല്‍ അംഗങ്ങള്‍: അഡ്വ. ഈശ്വരപ്രസാദ്, അഡ്വ. ലളിതാ പ്രസാദ്, അഡ്വ. തൂലിക സുരേഷ്.

Share This Article
Leave a Comment
error: Content is protected !!