ഒ പി എ ക്യു വായനാദിനവും കവിതാ പാരായണ- ചെറുകഥ രചന മത്സരവും ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (ഒ പി എ ക്യു) സംഘടിപ്പിച്ച വായനാ ദിനാചരണവും കവിതാ പാരായണ, ചെറുകഥ രചന മത്സരങ്ങളും വിപുലമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ഐ സി സി ഡല്‍ഹി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുത്തു.

city exchange

വായനയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശപൂര്‍വം പങ്കാളികളായി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന ചെറുകഥ രചന മത്സരവും ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ കവിതാ പാരായണ മത്സരവും മികച്ച പ്രതികരണമാണ് നേടിയത്.

ഒ പി എ ക്യു ജനറല്‍ സെക്രട്ടറി ഷജീന നൗഷാദ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ മുഖ്യാതിഥിയായിരുന്നു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോ. അമാനുല്ല വടക്കാങ്ങര, ജയശ്രീ സുരേഷ്, അബ്ദുല്‍ സത്താര്‍, ഡോ. കെ സി സാബു, തന്‍സീം കുറ്റ്യാടി, പി ടി യൂനസ്, സജീവ് സത്യശീലന്‍, വര്‍ഗീസ് വര്‍ഗീസ്, പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

ചെറുകഥ രചനാ (ജൂനിയര്‍): അദ്വിക് സരിത വേണുഗോപാല്‍, ഇഷാല്‍ ഫാത്തിമ, ദര്‍ശാന്ത് കൃഷ്ണ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ശ്രേയ ശരത്, ആര്യനന്ദ കെ കെ എന്നിവര്‍ പ്രത്യേക പ്രശംസ നേടി.

- Advertisement -
Ad image

ചെറുകഥ രചനാ (സീനിയര്‍): അമല്‍ ഫെര്‍മിസ്, ഷംല ജാഫര്‍, സന്തോഷ് കണ്ണമ്പറമ്പില്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

കവിതാ പാരായണ മത്സരം: ഇഷാല്‍ നമ്പിടി പറമ്പത്ത്, ഷെഹ്‌സാദ് ഷൈജു, ശിവാനി സിജു എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഷൈജു ദമാനി നന്ദി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!