
ആലുവ: പ്രവാസികള്‍ നാടിന്റെ കരുത്താണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി കെ ബീരാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ മൂസ്സ സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ കെ അലി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ഭാരവാഹികളായ നസീര്‍ കൊടികുത്തുമല, അന്‍വര്‍ കൈതാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഷാഫി സ്രാമ്പിക്കല്‍, സിറാജ് ആലുവ, നിയോജക മണ്ഡലം ഭാരവാഹികളായ അഡ്വ. സൈദ് മുഹമ്മദ്, അബ്ദുല്‍ റഹ്മാന് കുട്ടി, ഇ എം സബാദ്, ഷാജി മുതിരക്കാല, ഷിഹാബ് ഉളിയന്നൂര്‍, സി എം ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
