ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റില്‍

Web Desk
1 Min Read

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഡി ജി പി മലയാളിയായ ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജാഫ്രി നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെയാണ് ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ് സെതല്‍വാദിനേയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുംബൈയിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

city exchange

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറിയിലും ഇക്കാര്യം എഴുതിയിരുന്നു. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ അഹമ്മദാബാദിലെത്തിച്ച് ചോദ്യം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!