പാലിയേറ്റീവ് ദിനാചരണം; കുടുംബ സംഗമം നടത്തി

Web Desk
2 Min Read

പയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റിവ് ദിനാചരണത്തോട നുബന്ധിച്ച് സംഘടിപ്പിച്ച പാലിയേറ്റിവ് ദിന ആചാരണവും കുടുംബ സംഗമവും നവ്യാനുഭവമായി. പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനാവാത്ത കിടപ്പു രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ഹൃദയത്തില്‍ നീണ്ട ആറു മണിക്കൂറോളം ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ തലോടി.

city exchange

രാമന്തളി ഒ കെ കെ സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. വി ഷൈമ അധ്യക്ഷത വഹിച്ചു. ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. പി ഭവ്യ സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ഡോ. നിസാര്‍ അഹമ്മദ്, കെ രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പാലിയേറ്റിവ് ദിന സന്ദേശം സംബന്ധിച്ച് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ വത്സല, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ദിനേശന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ വി സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി നാരായണി, കെ സി അബ്ദുല്‍ ഖാദര്‍, സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി. പി ഇന്ദിര, കെ വിജീഷ്, വി വി ഉണ്ണികൃഷ്ണന്‍, പി എം അബ്ദുല്‍ ലത്തീഫ്, പി പി അശോകന്‍, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഗിരീഷ് നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പരിധിയിലെ സാന്ത്വന പരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ട കിടപ്പ് രോഗികളും കുടുംബങ്ങളും സംഗമത്തിന്ന് എത്തിയിരുന്നു. കിടപ്പു രോഗികളെ കൊണ്ടുവരാന്‍ പ്രത്യേക പാലിയേറ്റിവ് ടീമിനെ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതീക്ഷ ബഡ്സ് സ്‌കൂള്‍ രാമന്തളി, മഹാത്മ വനിതാ വേദി, രാമന്തളി സീനിയര്‍സ് എന്നിവര്‍ അവതരിപ്പിച്ച കലാവിരുന്നുകള്‍ ഹൃദയഹാരിയായിരുന്നു. പാലിയേറ്റിവ് രോഗികള്‍ക്കും കുടുംബ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് സ്‌നേഹോപഹാരവും നല്‍കി. സംഗമത്തില്‍ 285 പേര്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!