ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്

Web Desk
1 Min Read

കൊച്ചി: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്. നവ്യയുടെ കേക്ക് മിക്‌സിംഗ് ആഘോഷം നവ്യ ഹോമില്‍ നടന്നു. ചലച്ചിത്ര താരം മിയ ജോര്‍ജ് കേക്ക് മിക്‌സിംഗ് ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി ഡാര്‍ക്ക്, മില്‍ക്ക് ചെക്ലേറ്റുകള്‍ പുറത്തിറക്കി. നവ്യ ബേക്ക് ഷോപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിജു, ഡയറക്ടര്‍മാരായ ജിജി, മരിയ, റോസ്, എലിസബത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

റിച്ച് പ്ലം, ട്രഡീഷണല്‍ പ്ലം, സെലിബ്രേഷന്‍, ഫിയസ്റ്റ, ഇംഗ്ലീഷ് ഫ്രൂട്ട് കേക്ക്, ജാഗറി മില്ലറ്റ്, എഗ്ഗ്‌ലസ് പ്ലം, വൈറ്റ് പ്ലം, ഷുഗര്‍ ഫ്രീ പ്ലം, ചോക്കലേറ്റ് ഫ്രൂട്ട് കേക്ക്, റോയല്‍ ഐസിംഗ്, റം ആന്റ് റൈസിന്‍ എന്നിവയാണ് നവ്യയുടെ ക്രിസ്തുമസ് സ്‌പെഷ്യല്‍ കേക്കുകള്‍.

പ്രകൃതിദത്ത നിറങ്ങളും ഫ്േളവറുകളും ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ ആദ്യമായി രംഗത്തിറക്കിയ നവ്യ ബേക്ക് ഷോപ്പ് ഗുണമേന്മയ്ക്കും ശുചിത്വത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്.യൂറോപ്യന്‍ നിലവാരത്തിലുള്ള പാസ്ചറൈസ് ചെയ്ത ലിക്വിഡ് എഗ്, മികച്ച ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തിലൂടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെയുള്ള ഉല്‍പ്പന്നനിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മികച്ച ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സും ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡിലുള്ള പഞ്ചസാരയും ഉല്‍പ്പന്നനിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പേപ്പറുകളും പാക്കിങ് സാമഗ്രികളുമാണ് ഉല്‍പ്പന്നങ്ങള്‍ പൊതിയുന്നതിനായി ഉപയോഗിക്കുന്നത്.

ട്രാന്‍സ് ഫാറ്റ് രഹിത കൊഴുപ്പുകളുടെ ഉപയോഗവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വത്തിനും പ്രത്യേക പരിഗണന നല്‍കുന്നു. കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ശുചിത്വ റേറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബേക്കറിയെന്ന പ്രത്യേകതയും നവ്യയ്ക്കുള്ളതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!