കൊച്ചി മെട്രോ റെയില്‍ അങ്കമാലിയിലേയ്ക്ക് ദീര്‍ഘിപ്പിക്കണം: ബെന്നി ബഹനാന്‍ എം പി

Web Desk
2 Min Read

ആലുവ: മെട്രോപൊളിറ്റന്‍ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയുടെ സമീപ പട്ടണങ്ങളിലെ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമായി അങ്കമാലിയിലേയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മെട്രോ റെയില്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.

city exchange

പ്രസ്തുത യോഗത്തില്‍ ദീര്‍ഘനാളായി നിലച്ചുകിടക്കുന്ന അങ്കമാലി ശബരി റെയില്‍വേ പാത പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ത്വരിതപ്പെടുത്തുക, അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തില്‍ 358 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കാന്‍ വിഭാവനം ചെയ്ത ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ആ പ്രദേശത്തെ സ്ഥലം വില്പനയ്‌ക്കോ ലോണ്‍ എടുക്കുന്നതിനോ സാധിക്കാത്ത പ്രതിസന്ധിയിലാണ് ഭൂ ഉടമകള്‍. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ട് അടിയന്തിരമായി സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ദേശീയ പാതയിലെ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത അങ്കമാലി- കുണ്ടന്നൂര്‍- കൊച്ചി ബൈപാസിന്റെ സ്ഥലമെടുപ്പ് നടപടികള്‍ക്കായി അങ്കമാലി- കുണ്ടന്നൂര്‍ റോഡിന്റെ അലൈന്‍മെന്റ് നിശ്ചയിച്ച് കല്ലിടല്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഈ നടപടികള്‍ ഓഗസ്റ്റ് 31നകം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇതുവരെ നടത്തിയ നടപടിക്രമങ്ങള്‍ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടതായി വരികയും തന്മൂലം വളരെയധികം പ്രതിസന്ധികള്‍ ഈ പദ്ധതിക്ക് നേരിടേണ്ടി വരും എന്നതും പരിഗണിച്ച് അന്തിമ വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ഏറ്റവും ഉപകരിക്കുന്ന രീതിയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷനുവേണ്ടി സ്ഥലം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം.

റെയില്‍വേ മന്ത്രാലയം അംഗീകരിച്ച ആലുവ- ദേശം- പുറയാര്‍ റെയില്‍വേ മേല്‍പ്പാലം, അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മേല്‍പ്പാലം, നെടുമ്പാശ്ശേരിയിലെ അകപ്പറമ്പ് റെയില്‍വേ മേല്‍പ്പാലം എന്നിവയുടെ അലൈന്‍മെന്റുകള്‍ തീരുമാനിച്ച് സ്ഥലം ഏറ്റെടുത്ത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികളും പങ്കെടുത്ത എം പിമാരുടെ യോഗത്തില്‍ ബെന്നി ബഹനാന്‍ എം പി ഉന്നയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!