

ദോഹ: മണിയൂരില്‍ ഒരു ഡയാലിസസ് സെന്റര്‍ യഥാര്‍ഥ്യമാക്കാന്‍ പ്രവാസ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന പാലിയം മണിയൂര്‍ ഭാരവാഹികള്‍ക്ക് ഖത്തറില്‍ സ്വീകരണം നല്‍കി.

പാലിയം മണിയൂര്‍ പ്രസിഡണ്ട് സൈദുള്ള മാസ്റ്റര്‍, ട്രഷര്‍ അസ്ലം പി കെ, ട്രസ്റ്റി അംഗം അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പാലിയം ഖത്തര്‍ കൂട്ടായ്മ ഹിലാലിലെ ലാസ്സ ഇവന്റിലാണ് സ്വീകരണം നല്‍കിയത്.

യോഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കരിങ്ങാറ്റില്‍ അധ്യക്ഷത വഹിച്ചു. സൈദുള്ള മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, അസ്ലം പി കെ എന്നിവര്‍ പാലിയം പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഗഫൂര്‍ പി കെ, കൃഷ്ണകുമാര്‍, യൂസഫ് വണ്ണാറത്ത്, സാജിദ്, ഷംസു എന്‍ കെ, അബ്ദുള്ള കെ ടി കെ, മുനീര്‍ കെ യം, ഷെരിഫ്, റഫാത്ത്, നവാസ്, ജുനൈദ്, ഫൈസല്‍ കെ ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡയാലിസസ് പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ യൂസഫ് വണ്ണാര്‍ത്ത് (ചെയര്‍മാന്‍), രവി മണിയൂര്‍, സാജിദ് പൂളക്കൂല്‍ (വൈസ് ചെയര്‍), അഹമ്മദ് കരിങ്ങാറ്റില്‍ (ജന കണ്‍), ഫിറോസ് മൂപ്പന്‍, നവാസ് വി വി (ജോ. കണ്‍), ഷമീര്‍ അടുക്കോത്ത് (ട്രഷര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു. രാജു വി കെ പാനല്‍ അവതരിപ്പിച്ചു. രവി മണിയൂര്‍ സ്വാഗതവും നൗഷാദ് പി കെ നന്ദിയും പറഞ്ഞു.

