

ദോഹ: എസ് ആര് ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ മലയാളം സംഗീത ആല്‍ബമായ ‘നീരദം’ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം റേഡിയോ സുനോയില്‍ നടത്തി.

ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന നിര്‍വഹിച്ചിരിക്കുന്നത് ഷംല ജഹ്ഫര്‍ ആണ്. ശബ്ദം നല്‍കിയിരിക്കുന്നത് ഖത്തറിലെത്തന്നെ ഗായകന് റിലോവ് രാമചന്ദ്രന്. ഓര്ക്കസ്ട്രേഷന് വിഷ്ണു വി ദിവാകരന് നിര്‍വഹച്ചിരിക്കുന്നു.

സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. റഷീദ് പട്ടത്ത് പ്രകാശനം നിര്‍വഹിച്ചു. മലബാര്‍ ജ്വല്ലറി റീജിയണല്‍ മാനേജര്‍ സന്തോഷ്, ഫൈസല്‍ അരിക്കാട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര് ജെ അച്ചു അവതാരകനായിരുന്നു.
