

ജനീവ: തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും ദേശീയ തൊഴില്‍ ശക്തിയുടെ മത്സരശേഷി ഉയര്‍ത്താനും ലക്ഷ്യമിട്ട് ഖത്തറും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ എല്‍ ഒ) തങ്ങളുടെ സംയുക്ത തൊഴില്‍ പദ്ധതി നാലു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.

ഖത്തറിന് വേണ്ടി തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മാരിയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹംഗ്‌ബോ കരാറില്‍ ഒപ്പുവച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലെ ഐ എല്‍ ഒ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

ഖത്തര്‍ ദേശീയ ദര്‍ശനം 2030, മൂന്നാം ദേശീയ വികസന തന്ത്രം 2024-2030 എന്നിവയ്ക്ക് അനുസൃതമായി തൊഴില്‍ സേനയുമായി ബന്ധപ്പെട്ട ദേശീയ മുന്‍ഗണനകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഖത്തറും ഐ എല്‍ ഒയും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തന പരിപാടി വിപുലീകരിക്കുന്നത്.
