

ദോഹ: ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നേപ്പാള്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. യുണൈറ്റഡ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ നവല്‍പരാസി സ്വദേശി ധന്‍ ബഹദുര്‍ മജര്‍ (28) ആണ് മരിച്ചത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഠ്മണ്ഡുവിലേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
