ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ രണ്ടാംഘട്ട മത്സരങ്ങള്‍ ഫെബ്രുവരി 25ന് കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റികില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) സംഘടിപ്പിക്കുന്ന 2021-22 സ്‌കൂള്‍ ഫിയസ്റ്റയുടെ മൂന്ന് ദിവസങ്ങളയിലായി നടക്കുന്ന മത്സരങ്ങളുടെ രണ്ടാംഘട്ട മത്സരങ്ങള്‍ ഫെബ്രുവരി 25ന് വെള്ളിയാഴ്ച കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റികില്‍ രാവിലെ  ആരംഭിക്കും.

city exchange

സബ് ജൂനിയര്‍ (ഗ്രേഡ് 3 ഗ്രേഡ് 5), ജൂനിയര്‍ (ഗ്രേഡ് 6 ഗ്രേഡ് 8), സീനിയര്‍ (ഗ്രേഡ് 9, ഗ്രേഡ് 12) എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ 11  മണി വരെ ജൂനിയര്‍, സീനിയര്‍ കാറ്റഗറി മത്സരങ്ങളും  ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ചു മണിവരെ സബ് ജൂനിയര്‍ മത്സരങ്ങളും അരങ്ങേറും.  

ഫെബുവരി 18ന് ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന സ്‌കൂള്‍ ഫിയസ്റ്റയുടെ ഒന്നാംഘട്ട വാര്‍ത്താവായന മത്സരത്തില്‍ നിന്ന് ഓരോ കാറ്റഗറിയില്‍ നിന്നും പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -
Ad image

രണ്ടാംഘട്ടത്തില്‍ കവിതാ പാരായണം, പ്രസംഗ മത്സരമാണ് ഇനങ്ങള്‍. എല്ലാ വിഭാഗങ്ങളിലെയും അറബിക് മത്സരങ്ങള്‍, സംവാദം, വാര്‍ത്താ വായന, കവിതാ പാരായണം, പ്രഭാഷണം എന്നിവയുടെ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് നാലിനും സംവാദ മത്സരവും (ഡിബേറ്റ്), സമ്മാന വിതരണവും സമാപനവും മാര്‍ച്ച് അഞ്ചിനും കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റികില്‍ നടക്കും.

നാല് ഇനങ്ങളിലായി ആയിരത്തില്‍പരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ഫിയസ്റ്റയില്‍  മുപ്പതോളം സ്‌കൂളുകളിലെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കാനുമാണ് സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44661213, 33171397 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!