ലോക അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ആസ്പയര്‍ ഡോമില്‍ ഫാന്‍ സോണ്‍ അക്വാ മാര്‍ക്കറ്റ് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഫെബ്രുവരി 17 വരെ ആസ്പയര്‍ സോണില്‍ ആസ്പയര്‍ ഡോമിനും ഹമദ് അക്വാട്ടിക് സെന്ററിനും ഇടയില്‍ അക്വാ മാര്‍ക്കറ്റ് നടക്കും.

city exchange

വേള്‍ഡ് അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ് ദോഹ 2024ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എല്ലാ പ്രായക്കാര്‍ക്കും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുമാണ് പ്രവര്‍ത്തന സമയം.

അക്വാ മാര്‍ക്കറ്റില്‍ വിവിധ ആകര്‍ഷണങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പരിപാടികളുടെ ഗെയിമുകളും പ്രവര്‍ത്തനങ്ങളും സൗജന്യമാണെന്നതിന് പുറമേ സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.

ഫുഡ് കോര്‍ട്ട്, ഗിഫ്റ്റ് ഷോപ്പ്, കിഡ്സ് സോണ്‍ തുടങ്ങി നിരവധി വിനോദ പരിപാടികളുണ്ട്. പ്രവേശന ടിക്കറ്റുകള്‍ 10 റിയാലിന് ക്യുടിക്കറ്റ്‌സില്‍ വാങ്ങാനാവും.

- Advertisement -
Ad image

നീന്തല്‍, ഡൈവിംഗ്, വാട്ടര്‍ പോളോ, ആര്‍ട്ടിസ്റ്റിക് നീന്തല്‍, ഓപ്പണ്‍ വാട്ടര്‍ നീന്തല്‍ എന്നിങ്ങനെ 6 കായിക ഇനങ്ങളില്‍ 201 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 2,600-ലധികം താരങ്ങള്‍ പങ്കെടുക്കുന്ന ലോക അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് നടക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!