അമീര്‍ കപ്പ് ഫൈനലിനു പോകുന്നവരേ, ഈ സാധനങ്ങള്‍ സ്‌റ്റേഡിയത്തില്‍ അനുവദിക്കില്ല

Web Desk
1 Min Read

ദോഹ: അമീര്‍ കപ്പ് 2023 ഫൈനല്‍ കാണാന്‍ പോകുന്നുണ്ടോ. എന്നാല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അനുവദിക്കാത്ത ഇനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണം. അനുവദിക്കാത്ത ഇനങ്ങളുടെ പട്ടിക അല്‍ കാസ് ടി വിയുടെ അല്‍ മജ്ലിസ് പ്രോഗ്രാമാണ് പങ്കിട്ടത്.

city exchange

ഡ്രോണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡറുകള്‍, ഊതിവീര്‍പ്പിക്കാവുന്ന ബലൂണുകള്‍ തുടങ്ങി പറക്കുന്ന തരത്തിലുള്ളവയൊന്നും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആതിഥേയരായ പ്രക്ഷേപകരെയും ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ സമിതിയെയും ഈ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, ഇലക്ട്രോണിക് സിഗരറ്റുകള്‍, എല്ലാത്തരം പുകയില ഉത്പന്നങ്ങള്‍ എന്നിവയും വേദിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു.

- Advertisement -
Ad image

സൈക്കിളുകള്‍, റോളറുകള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍, കിക്ക് സ്‌കൂട്ടറുകള്‍, പന്തുകള്‍, ഫ്രിസ്ബീസ് എന്നിവയിലേക്കും പട്ടിക നീളുന്നു. എന്നാല്‍ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകളും റഫറിമാരും ഈ വിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

സ്വയം പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ അല്ലെങ്കില്‍ തോക്കുകളുടെ ഘടകങ്ങള്‍, കുത്തിവയ്പിനുള്ള വസ്തുക്കള്‍, കത്തികള്‍, സ്റ്റീല്‍ ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ബ്ലേഡഡ് വസ്തുക്കളോ രാഷ്ട്രീയമോ നിന്ദ്യമോ വിവേചനപരമോ ആയ സന്ദേശങ്ങള്‍ അടങ്ങിയ ബാനറുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ എന്നിവ വേദിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

ഉപയോഗിക്കുമ്പോള്‍ പുകയും തീജ്വാലയും ഉണ്ടാക്കുന്ന ഏതൊരു വസ്തുക്കളും, സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, അവ അടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍, ജ്വലിക്കുന്ന, പൈറോടെക്‌നിക് പദാര്‍ഥങ്ങള്‍, കംപ്രസ് ചെയ്ത വസ്തുക്കള്‍, ദ്രവീകൃത വാതകങ്ങള്‍ എന്നിവയും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

കേടാകുന്ന ഭക്ഷ്യവസ്തുക്കളും ഏതെങ്കിലും നിരോധിത ഇനങ്ങളുമായി ബാഹ്യമായി സാമ്യമുള്ളതോ പകര്‍പ്പുകളോ തത്തുല്യമായതോ ആയ വസ്തുക്കളോ വേദിയിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സ്റ്റേഡിയത്തിനകത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരാധകര്‍ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലേക്കുള്ള റോഡുകളില്‍ ട്രാഫിക് പട്രോളിംഗ് വാഹന ഗതാഗതം സുഗമമാക്കും.

Share This Article
Leave a Comment
error: Content is protected !!