

ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 2551 ആണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 4018 പേരാണ് രോഗമുക്തരായത്.

ചൊവ്വാഴ്ച 67 വയസ്സുള്ള ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 637 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് ബാധിച്ചവരില്‍ 2124 പേര്‍ ഖത്തറിലുള്ളവരും 427 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ മടങ്ങിയെത്തിയവരുമാണ്. നിലവില്‍ ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ 34825 പേരാണ്. കോവിഡ് പോസിറ്റീവായവരുടെ എണ്ണം ഇതുവരെയായി 328,644 ആയി. ഇതുവരെയായി 293,182 പേരാണ് കോവിഡ് മുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനകം 10 പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 86 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

