

ദോഹ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലുമായി കൈകോര്‍ത്ത് സി ഐ സി സംഘടിപ്പിച്ച റഫറല്‍ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് അവലംബമായി. നേരത്തെ സി ഐ സി സംഘടിപ്പിച്ച ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരില്‍ നിന്ന് നേരത്തെ രജിസ്റ്റര്‍ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.

മന്‍സൂറ സി ഐ സി ഹാളില്‍ നടന്ന ക്യാമ്പ് ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ കാര്‍ഡിയോ തൊറാസിക് ശസ്ത്രക്രിയ വിഭാഗം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ വാഹിദ് അല്‍ മുല്ല ഉദ്്ഘാടനം ചെയ്തു. ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കരുണയുടെ ഉദാത്തമായ മാതൃകയാകണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃദ്രോഗ ചികിത്സയേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.


ഒരു ഹൃദ്രോഗി അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ അറിയാവുന്നതിനാലാണ് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തുകയുമാണ് പ്രധാനമെന്നു പറയുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബോധവത്കരണത്തിലൂടെ ആരോഗ്യ സംരക്ഷണം എന്നത് പുതിയ കാലത്തെ ആരോഗ്യ രംഗത്തിന്റെ പ്രധാന സവിശേഷതയാണെന്നു ക്യാമ്പ് ഉദ്്ഘാടന ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഹെഡ് ഫിദ അഹ്മദ് പറഞ്ഞു. ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫോര്‍ അഡ്മിന്‍ ലാമ സുഹ്ദി അബു ഖലീല്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം അസിസ്റ്റന്റ് അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്് ഡോ. മുഹമ്മദ് ജമീഷ് മൊയ്ദി ‘ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം’ സെഷന് നേതൃത്വം നല്‍കി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി സ്വീകരിക്കേണ്ട ശ്രദ്ധയും പരിചരണവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിത ശൈലിയിലൂടെ തന്നെ ഹൃദയാരോഗ്യം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സെഷനില്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി.
ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ആന്റ്് ന്യുട്രീഷന്‍മാരായ സുഹ അക്ബര്‍, സുന്ദൂസ് ഉമര്‍ മുഹമ്മദ് ഫിതൂരി എന്നിവര്‍ ക്യാമ്പില്‍ ഡയറ്റീഷ്യന്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പില്‍ ഹൃദ്രോഗ വിദഗ്ധരായ ഡോ. രമേശ് കുമാര്‍ രവീന്ദ്രന്‍, ഡോ. ഫസലുറഹ്മാന്‍ കീലത്ത്, ഡോ. സജാദ് ആദിരാജ, ഡോ. മുഹമ്മദ് ജമീഷ് മൊയ്ദി എന്നീ ഡോക്ടര്‍മാര്‍ സൗജന്യമായി രോഗനിര്‍ണ്ണയം നടത്തുകയും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സമ്മാനങ്ങള്‍ ലാമ സുഹ്ദി അബു ഖലീല്‍, നൗഫല്‍ പാലേരി എന്നിവര്‍ വിതരണം ചെയ്തു. സി ഐ സി പ്രസിഡണ്ട് ഖാസിം ടി കെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി സ്വാഗതം പറഞ്ഞു. സി ഐ സി ജനസേവന വിഭാഗം തലവന്‍ പി പി അബ്ദുറഹീം ക്യാമ്പ് നിര്‍ദേശങ്ങള്‍ നല്‍കി. യൂസുഫ് പുലാപ്പറ്റ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സി ഐ സി വൈസ് പ്രസിഡണ്ട് അര്‍ഷദ് ഇ, മെഡിക്കല്‍ ക്യാംപ് ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ അബ്ദുല്‍മജീദ്, വളണ്ടിയര്‍ കാപ്റ്റന്‍ സിദ്ധീഖ് വേങ്ങര, എം മുഹമ്മദലി, എന്‍ പി അഷ്റഫ്, താഹിര്‍, തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കി.

