കെ എം എയ്ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് അസോസിയേഷന്‍ പുരസ്‌കാരം

Web Desk
1 Min Read

കൊച്ചി: ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എ ഐ എം എ) മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മാനേജ്മെന്റ് അസോസിയേഷനുകള്‍ക്ക് നല്‍കുന്ന മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ (എല്‍ എം എ) പുരസ്‌കാരം കേരള മാനേജ്മെന്റ് അസോസിയേഷന് ലഭിച്ചു.

city exchange

2022- 2023ലേക്കുള്ള മികച്ച പ്രകടനത്തിനാണ് കാറ്റഗറി 2ല്‍ കെ എം എയ്ക്ക് അവാര്‍ഡ് ലഭിച്ചത്. 67 ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകളാണ് എ ഐ എം എയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. പ്രൊഫഷനല്‍ മികവ്, പദ്ധതി നടത്തിപ്പിലെ വൈദഗ്ധ്യം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി എ ഐ എം എ രാജ്യത്തെ എല്ലാ മാനേജ്മെന്റ് അസോസിയേഷനുകളേയും വിലയിരുത്തിയാണ് വര്‍ഷംതോറും ഈ പുരസ്‌കാരം വിവിധ വിഭാഗങ്ങളിലായി നല്‍കി വരുന്നത്.

കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി, ഓണററി സെക്രട്ടറി ദിലീപ് നാരായണന്‍, ഓണററി ട്രഷറര്‍ അള്‍ജിയേഴ്സ് ഖാലിദ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പുരസ്‌കാരം സമ്മാനിച്ചു.

- Advertisement -
Ad image

ഡോ. നിര്‍മല ലില്ലിയുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ടീം കാഴ്ചവച്ച സമര്‍പ്പിത സാമൂഹിക, സന്നദ്ധ സേവനങ്ങള്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും പുരസ്‌കാരം നേട്ടം ഭാവി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണമാക്കുന്നുവെന്നും ഏറ്റവും മികവോടെ തന്നെ സേവനങ്ങള്‍ തുടരാന്‍ പരിശ്രമിക്കുമെന്നും കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!