

കൊടുങ്ങല്ലൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ തൃശൂര്‍ ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ഒരുപാട് ജീവനുകള്‍ നഷ്ടപ്പെടുന്നത് നോക്കി നില്ക്കാനാകില്ലന്നും അന്ധവിശ്വാസങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദഅ്വ വിഭാഗം കണ്‍വീനര്‍ അബ്ദു റഷീദ് ഉഗ്രപുരം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷത വഹിച്ചു. സല്‍മ അന്‍വാരിയ്യ, വി എച്ച് ഇസ്ഹാഖ് ബുസ്താനി, ആര് എ മുഹമ്മദ് മുസ്തഫ, ഇ ഐ സിറാജ് മദനി, ശക്കീല ഇഖ്ബാല്‍, കെ യു ഇബ്രാഹിം കുട്ടി, മുഹ്സിന് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞടുത്തു.

മുസ്തഫ കേച്ചേരി (പ്രസി), ഇ എ അബ്ദുല്ല എഞ്ചിനിയര്‍, എം അബ്ദുല്‍ ജബ്ബാര്‍, പി കെ അബ്ദുല്ല, കെ വി അബ്ദുല്‍ ഖാദിര്‍ (വൈസ് പ്രസി), ഇ ഐ സിറാജ് മദനി (സെക്ര), പി എച്ച് അബ്ദുല്‍ അസീസ്, ഇസ്ഹാഖ് ബുസ്താനി, പി എസ് ഇസ്മായില്‍, പി പി ബശീര്‍ (ജോ സെക്ര), കെ അബ്ദുസ്സലാം മാസ്റ്റര്‍ (ട്രഷ) സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ എം കുഞ്ഞമ്മദ് മദനി തെരഞ്ഞടുപ്പിന് നേതൃത്വം നല്കി.

