

തൃശ്ശൂര്‍: രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയത ഇളക്കി വിടുകയും പരസ്പരം കൊലവിളി നടത്തുകയും ചെയ്ത് അതിന് മത പരിവേഷം നല്‍കുന്നവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം. തൃശ്ശൂര്‍ ഖലീഫ സെന്ററില്‍ ചേര്‍ന്ന പ്രാസ്ഥാനിക സംഘടനകളുടെ സെന്‍ട്രല്‍ ക്യാബിനറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബലി ദാനികളെയും ശഹീദുമാരെയും വെച്ച് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നവര്‍ക്ക് കേരള ജനത അര്‍ഹിക്കുന്ന അവഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴപ്ര മുഹിയദ്ധീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സഖാഫി താന്ന്യം, അബ്ദുല്‍ അസീസ് നിസാമി എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ പഴുവില്‍ സ്വാഗതവും ഷമീര്‍ എറിയാട് നന്ദിയും പറഞ്ഞു
