

ആലുവ: ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടമായ മഹിളാലയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിനായി 160 കോടി രുപയോ അല്ലെങ്കില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയോ അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. വ്യവസായ വകുപ്പുമന്ത്രി പി രാജീവും ഇക്കാര്യം ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു.

ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മഹിളാലയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഫണ്ടനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സഭയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
