അസറ്റ് ഹോംസ് പൂമുഖ അലങ്കാര മത്സരം; ഒന്നാമത് കോഴിക്കോട് ഹൈലൈറ്റ് മെട്രോമാക്‌സ്

Web Desk
1 Min Read

കൊച്ചി: ക്രിസ്തുമസ്- പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ കോഴിക്കോട്ടെ ഹൈലൈറ്റ് മെട്രോമാക്‌സ് ഒന്നാം സ്ഥാനം നേടി. കൊച്ചിയിലെ ദി ലെജന്‍ഡ് ബൈ സ്‌കൈലൈന്‍, കോട്ടയത്തെ അസറ്റ് പിക്കാസോ പാലെറ്റ് എന്നീ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

city exchange

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. സമ്മാനങ്ങള്‍ മാര്‍ച്ച് അവസാനവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു. മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145 ഓളം ഫ്‌ളാറ്റ്, വില്ലാ അസോസിയേഷനുകള്‍ പങ്കെടുത്തു.

ഇവയ്ക്കു പുറമെ പത്തു ടീമുകള്‍ക്ക് 5000 രൂപ വീതം പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. പ്രോത്സാഹന സമ്മാന വിജയികള്‍: പൂര്‍വ ഗ്രാന്‍ഡ് ബേ, പ്രെസ്റ്റീജ് നെപ്ട്യൂണ്‍ കോര്‍ട്ട് യാഡ്; മലബാര്‍ റോയല്‍ മാന്‍ഗ്രോവ്, അസറ്റ് ഗുല്‍മോഹര്‍, എസ് എഫ് എസ് ഐ വി, അസറ്റ് ലെ ഗ്രാന്‍ഡെ, സ്‌കൈലൈന്‍ സിറ്റിപാര്‍ക്ക്, അസറ്റ് ലെഗസി, കെന്റ് ഇല്ലം, അസറ്റ് നോര്‍ത്ത് സ്റ്റാര്‍.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!