സഫാരി വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാര്‍ പ്രമോഷന്റെ ആദ്യ വിജയിയെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ മെഗാ പ്രമോഷന്‍ വിന്‍ 5 നിസ്സാന്‍ പട്രോള്‍ 2022 കാര്‍ പ്രമോഷന്റെ ആദ്യ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞടുത്തു. അബൂഹമൂറിലെ സഫാരി മാളില്‍ നടന്ന നറുക്കെടുപ്പിലൂടെ ആദ്യവിജയിയായി ബംഗ്ലാദേശ് പൗരനായ മെഹ്ദി ഹസന്‍ അസ്മുല്‍ (കൂപ്പണ്‍ നമ്പര്‍: 577832) ആണ് വിജയിയായത്. ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു.

city exchange

നവംബര്‍ 15ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു നിസ്സാന്‍ പട്രോള്‍ 2022 ആണ് സമ്മാനമായി നല്‍കുന്നത്. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2023 ഫെബ്രുവരി 20ന് നടക്കും.

Share This Article
Leave a Comment
error: Content is protected !!