

രാമന്തളി: അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി പോരാടിയ പൂര്‍വ്വ സൂരികളെ ഒരിക്കലും തമസ്‌കരിക്കാതെ അവരുടെ കാല്‍പാടുകള്‍ പിന്‍പറ്റി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സല്‍കര്‍മ്മങ്ങളിലൊന്നായി കാണണമെന്ന് ആയിഷാ ഫര്‍സാന വനിതകളോട് ആഹ്വാനം ചെയ്തു. രാമന്തളിയില്‍ സംഘടിപ്പിച്ച വനിതാ ലീഗ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് സെക്രട്ടറി.

ശക്തമായ പോരാട്ടത്തിലൂടെ അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്താന്‍ സഹായിച്ച ഏഴര പതിറ്റാണ്ടു കാലത്തെ മഹിതമായ രാഷ്ട്രീയ പാരമ്പര്യമുള്ള മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുന്‍ പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റും വാര്‍ഡ് അംഗവുമായ പി എം ശുഹൈബ അധ്യക്ഷത വഹിച്ചു. ശാഖാ വനിതാ ലീഗ് പ്രസിഡന്റ് ആബിദ റഫീഖ് സ്വാഗതം പറഞ്ഞു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കരപ്പാത്ത് ഉസ്മാന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് സൗദ പാലക്കോട്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് വി വി ഖദീജ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

