
ആലുവ: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷക്കു വേണ്ടി ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മലയിടംതുരുത്ത്, വെങ്ങോല കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സുമാരെ ആദരിച്ചു.

വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീസ ടീച്ചര്‍, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, കൗലത്ത് മരക്കാര്‍, അസ്മ പി എം, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അനില കുമാരി, ഡോ. ശ്രീരേഖ വി എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
