ടോയ്‌ലറ്റില്‍ കയറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ടോയ്‌ലറ്റില്‍ കയറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി എം എല്‍ എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ (35)നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ടോയ്‌ലറ്റില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഒളിവില്‍ നിന്നും പിടികൂടുകയായിരുന്നു.

ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്റ്റേഷനില്‍ ഗഫൂറിനെതിരെ കേസുണ്ട്. എസ് എച്ച് ഒ എസ് എം പ്രദീപ് കുമാര്‍, എസ് ഐമാരായ പി ജെ കുര്യാക്കോസ്, എസ് ഷെഫിന്‍, വി എല്‍ ആനന്ദ് എ എസ് ഐ സിനുമോന്‍, സി പി ഒമാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍, കൃഷ്ണരാജ്, കെ പി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!