ലയണ്‍സ് ക്ലബ്‌സ് ഡിസ്ട്രിക്ട് 318 സി ശേഖരിച്ച വസ്ത്രങ്ങള്‍ ഫാ. ഡേവിസ് ചിറമേലിന് കൈമാറി

Web Desk
2 Min Read

അങ്കമാലി: പണം കൊടുക്കുന്നതിനേക്കാള്‍ വലുതാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം നല്കുകയെന്ന് ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ റന്റര്‍ യുവര്‍ ക്ലോത്ത്‌സ് എ സെക്കന്റ് ലൈഫ് പരിപാടിയുടെ ഭാഗമായുള്ള വസ്ത്രങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

city exchange


അവയവ ദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവിതം പകുത്തു നല്കുന്നതുപോലെ വസ്ത്രങ്ങള്‍ക്കും മറ്റുള്ളവരിലൂടെ ജീവിതം നല്കുന്ന പരിപാടിയിലൂടെ നിരവധി പേരുടെ വിശപ്പിനാണ് മറുപടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലത്തേതുപോലെ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാത്ത ഒരു കാലത്തൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പരസ്പരം സഹായിച്ച് മുമ്പോട്ടു പോകമമെന്നും അദ്ദേഹം പറഞ്ഞു.


മനസ്സിലെ തീ കെടാതെ സൂക്ഷിക്കണമെന്നും അടുത്ത തലമുറകളിലേക്കും നന്മയുടെ പന്തങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വരുന്ന മോശം സന്ദേശങ്ങള്‍ കണ്ട് നെഗറ്റീവാകുന്നതിന് പകരം ഇതുപോലുള്ള പോസിറ്റീവ് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ഫാ. ഡേവിസ് ചിറമേല്‍ ഓര്‍മിപ്പിച്ചു.

- Advertisement -
Ad image

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318-സിയുടെ നേതൃത്വത്തില്‍ ഫാ. ഡേവിസ് ചിറമേലിന്റെ നൂതന ആശയമായ ‘വിശപ്പിന്റെ വിളിക്കായി വസ്ത്ര ശേഖരണം’ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 126 ലയണ്‍സ് ക്ലബ്ബുകള്‍ വഴി വസ്ത്രങ്ങള്‍ ശേഖരിച്ചത്. കേരളത്തിലെ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എല്ലാ മാസവും ഒന്നാം തിയ്യയതി ഭക്ഷണം എത്തിക്കുക എന്ന ഫാദര്‍ ഡേവിസ് ചിറമേലിന്റെ ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയില്‍ വളരെ സാധാരണമായി കണ്ടു വരുന്ന ഉപയോഗിക്കാന്‍ പറ്റുന്ന പഴയ വസ്ത്രങ്ങളും വസ്തുക്കളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ‘ഗുഡ്വില്‍ ഷോപ്പ്’എന്ന ആശയത്തില്‍ നിന്നാണ് ഫാ. ഡേവിസ് ചിറമേലിന്റെ മനസ്സില്‍ ഈ സംരംഭം ഉടലെടുക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കടങ്ങോട് ഇന്‍ഫന്‍ഡ് ജീസസ് പള്ളിയില്‍ തുടങ്ങിയ സംരംഭത്തിന് കേരളത്തില്‍ ഏഴോളം ശാഖകള്‍ ഉണ്ട്.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318-സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതി 14 റീജണല്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ വരുന്ന 4300ഓളം അംഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.


കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തില്‍ നടന്ന വസ്ത്രക്കൈമാറ്റ ചടങ്ങില്‍ പ്രൊജക്ട് സെക്രട്ടറി ക്യാപ്റ്റന്‍ സോണി ജോണ്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി സി ജെയിംസ് വസ്ത്രങ്ങള്‍ ഫാ. ഡേവിസ് ചിറമേലിന് കൈമാറി. രാമചന്ദ്രവാര്യര്‍, ഫാ ജോസ് ഇടശ്ശേരി, സാജു പി വര്‍ഗീസ്, സി ജെ ജെയിംസ്, ജോര്‍ജ് സാജു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ ബി ഷൈന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


നേരത്തെ അങ്കമാലി അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്തു നിന്നും രാമചന്ദ്ര വാര്യര്‍ വസ്ത്ര വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.


Share This Article
Leave a Comment
error: Content is protected !!