സ്വര്‍ണ്ണക്കടത്ത്: അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കമെ ന്ന് കെ സുരേന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിന്റെ തുടര്‍ച്ചയാണെന്നും കൊയിലാണ്ടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

city exchange

സ്വപ്നയ്ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം.

കേസ് അട്ടിമറിക്കാന്‍ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പിറ്റേ ദിവസം പ്രതിയെ വിജിലന്‍സ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

- Advertisement -
Ad image

അസാധാരണമായ സംഭവമാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹ കേസിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്. ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആള്‍ പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാന്‍ ഭയക്കുന്നതെന്താണ്? മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകള്‍ തുറന്നു പറയണം.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ ജയിലില്‍ പോയി സ്വപ്നയെ കണ്ട് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസും ജയില്‍ അധികൃതരുമാണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്.

അധികാരപരിധിക്ക് പുറത്തുള്ള കേസുകള്‍ പോലും അന്വേഷിക്കുന്ന സംസ്ഥാന ഏജന്‍സികള്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!