ബ്രാന്‍ഡ് സ്റ്റോറീസ് എജ്യു എക്സലന്‍സ് അവാര്‍ഡുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സമ്മാനിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ബ്രാന്‍ഡ് സ്റ്റോറീസ് എജ്യു എക്സലന്‍സ് അവാര്‍ഡ്സ് ആന്‍ഡ് കോണ്‍ക്ലേവ് 2024ന്റെ മൂന്നാം എഡിഷന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ നടന്ന കോണ്‍ക്ലേവില്‍ മുന്‍ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസന്‍, കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍ കുമാര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ആന്‍ഡ് അക്കാഡമിക്ക് കൗണ്‍സില്‍ അംഗം ഡോ. മനോജ് ടി ആര്‍, കേരള യൂണിവേഴ്‌സിറ്റി എഫ് വൈ യു ജി പി കോര്‍ഡിനേറ്റര്‍ ഡോ. ബിജുകുമാര്‍ കെ, എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ്കുമാര്‍ ജേക്കബ്, ലൈഫോളജി ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ രാഹുല്‍ ഈശ്വര്‍, വെസ്റ്റേണ്‍ സ്പീക്കര്‍ സി ഇ ഒ രമേഷ് കെ വി, ബ്രാന്‍ഡ് സ്റ്റോറീസ് സി ഇ ഒ നിഖില്‍ മോഹനന്‍, ബ്രാന്‍ഡ് സ്‌റ്റോറീസ് ചീഫ് എഡിറ്റര്‍ സുജീഷ് കെ എസ് എന്നിവര്‍ പങ്കെടുത്തു.

city exchange

ഉന്നത വിദ്യാഭ്യാസം: പുതിയ മാതൃക പുത്തനുണര്‍വ് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷനും നടന്നു. ടിന്‍സീസ് അക്കാദമി, ഓറിയന്റല്‍ സ്റ്റഡി സൊലൂഷന്‍സ്, ജിസ്റ്റോക്ക് അക്കാദമി, ഹാപ്പി ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമി, ലൂമിനാര്‍ ടെക്‌നോലാബ്, ഫോര്‍ച്ച്യൂണ്‍ ഐ എ എസ് അക്കാദമി, അഡ്മിഷൈന്‍ ഇന്റര്‍നാഷണല്‍, യുറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, സ്‌ക്രൈബ്‌ട്രൈബ് എജ്ജ്യുക്കേഷന്‍ എന്നീ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!