എട്ട് ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്ത് ഖത്തര്‍ കസ്റ്റംസ് പിടികൂടി

Web Desk
0 Min Read

ദോഹ: ചരക്ക് കടത്താന്‍ ഉപയോഗിച്ച ട്രെയിലറുകളിലൊന്നില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ നടത്തിയ ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി.

city exchange

എട്ട് ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്താണ് ഹമദ് പോര്‍ട്ട് ആന്‍ഡ് സതേണ്‍ പോര്‍ട്ട്‌സ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനിലെ ഖത്തര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.

പരിശോധനയ്ക്ക് വിധേയമാക്കിയ ട്രെയിലറിലെ രഹസ്യ അറയിലാണ് പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്.

ഖത്തറിലേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തേക്കുള്ള അനധികൃത കള്ളക്കടത്ത് ശ്രമങ്ങള്‍ കണ്ടെത്തുന്നതിനും പരാജയപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും രീതികളിലും മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഖത്തര്‍ കസ്റ്റംസില്‍ പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!