പറഞ്ഞും പങ്കുവെച്ചും കേക്ക് രുചിയുടെ മധുരാനുഭവങ്ങളില്‍ മുസാവ

Web Desk
1 Min Read

ദോഹ: വനിതാദിനത്തോടനുബന്ധിച്ചു മുസാവ ‘പറയാം പങ്കുവെക്കാം’ ചര്‍ച്ചാ സദസ്സ് ഷാലിമാര്‍ ഇസ്താംബൂള്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ചു. ദോഹയിലെ നിരവധി വനിതകള്‍ പങ്കെടുത്ത പരിപാടി പങ്കാളിത്തവും ചര്‍ച്ചയും കൊണ്ട് സജീവമായി.

city exchange

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും നിറഞ്ഞ സദസ്സില്‍ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചും പറഞ്ഞും പലരും മനസ്സ് തുറന്നു. ഇതുവരെ വേദിയില്‍ കയറുകയോ പ്രസംഗിക്കുകയോ അവസരങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടില്ലാത്ത കഴിവുകളുള്ള നിരവധി പേര്‍രെ ചേര്‍ത്തു നിര്‍ത്തുന്നതായിരുന്നു മുസാവയുടെ പരിപാടി.

റിസ്വാന ബ്രീറ്റ, നാജിയ തന്‍വീര്‍, സരിത ജോയ്സ്, അമ്പിളി സുനില്‍, ഷീജ ഉണ്ണികൃഷ്ണന്‍, ഷെജിന റസിയ അഷറഫ്, ത്വയ്യിബ ഇബ്രാഹിം, പര്‍വീന്‍ പൈക, വീണ, മുബീന, ഷംല, ഹിബ, ഹയ, റജീന സലിം, ഷാഹിന, നൂര്‍മിന, ജവാഹറ, പ്രഭ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image

ദോഹയിലെ അറിയപ്പെട്ട ബേക്കര്‍മാരായ റസിയ അല്‍ത്താഫ്, ഷംന ഉബൈദ് എന്നിവരുടെ കേക്ക് രുചിയില്‍ മധുരാനുഭവമായി.

ഷെജിന നൗഷാദിന്റെ പ്രാര്‍ഥനാ ഗാനത്തോടെയാണ് ചര്‍ച്ചയ്ക്ക് തുടക്കമായത്. നൂര്‍ജഹാന്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു. നസീഹ മജീദ് സ്വാഗതം പറഞ്ഞു. ഡോ. പ്രതിഭ രതീഷ് മോഡറേറ്ററായിരുന്നു.

വനിതാദിന ക്വിസ് സദസ്സിനു ആവേശം പകര്‍ന്നു. ഷീജ ഉണ്ണികൃഷ്ണന്‍ നാടന്‍ പാട്ടും നുസ്രത്ത് നജീബ് ഗാനവും ശരീഫ ടീച്ചര്‍ കവിതയും അവതരിപ്പിച്ചു. സജ്ന മന്‍ഷുര്‍ നന്ദി പറഞ്ഞു.

നസീം മെഡിക്കല്‍ കെയര്‍, സ്പ്രിങ് ട്രേഡിങ്ങ്, അല്‍ മുഫ്ത റെന്റ് എ കാര്‍, ഫ്‌ളൈ ഫ്യൂജില്‍, ഷൊറൂക് അല്‍ ദോഹ, ക്ലിക്കോണ്‍, സഹ ബോട്ടിക്, ശിങ്കാരി ബ്യൂട്ടി പാര്‍ലര്‍ എന്നിവരാണ് മുഖ്യപ്രായോജകര്‍.

മുസാവ ടീമംഗങ്ങളായ അപര്‍ണ റെനീഷ്, റൂമി സതിറാം, രശ്മി സന്തോഷ്, വഹീദ നസീര്‍, നബീസകുട്ടി അബ്ദുല്‍ കരീം പരിപാടികള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!