Community
വിവിധ പരിപാടികളുമായി യുവകലാ സന്ധ്യ അരങ്ങേറി; ആനി രാജയ്ക്ക് സ്ത്രീശക്തി പുരസ്‌ക്കാരം കൈമാറി
ദോഹ: യുവകലാസാഹിതി ഖത്തര്‍ 17-ാം വാര്‍ഷികാഘോഷം യുവകലാസന്ധ്യ 2023 വിവിധ കലാ- സാംസ്‌കാരിക പരിപാടികളോടെ ഐ സി സി അശോക ഹാളില്‍ നിയുക്ത ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം സ്വാസിക മുഖ്യാതിഥിയായിരുന്നു.

മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത്ത് സ്ത്രീശക്തി അവാര്‍ഡ് 2023 ആനി രാജയ്ക്ക് എ പി മണികണ്ഠന്‍ സമര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍ ആനി രാജ ഫിഫ ലോകകപ്പ് വിജയകരമായി നടത്തിയ ഖത്തര്‍ ഗവണ്‍മെന്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
സി കെ ചന്ദ്രപ്പന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനയായ അല്‍ ഇസാന്‍ മയ്യത്ത് പരിപാലന സംഘത്തിന് ഐ സി ബി എഫ് നിയുക്ത പ്രസിഡന്റ് ഷാനവാസ് ടി ബാവ നല്‍കി.
ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടത്തിയ ഷക്കീര്‍ ചീരായിയെ ഐ എസ് സി നിയുക്ത പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ ഇ പിയും എഡ്യൂക്കേഷണല്‍ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനെ വനിത കലാസാഹിതി പ്രസിഡന്റ് ഷാന ലാലുവും ആദരിച്ചു.
യുവകലാസന്ധ്യ സുവനീര്‍ പ്രകാശനം ആനി രാജക്ക്
സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ എം സിറാജ് നല്‍കി പ്രകാശനം ചെയ്തു.
കോവിഡ് മഹാമാരി കാലത്തും ഫിഫ ലോകകപ്പിലും ഖത്തറില്‍ വിശിഷ്ട സേവനങ്ങള്‍ നടത്തിയ യുവകലാ സാഹിതിയുടെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആനി രാജ ആദരിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്ക് സിനിമാ താരം സ്വാസിക ഉപഹാരം നല്‍കി.
സജിലി സലീം നയിച്ച സംഗീത സന്ധ്യയില്‍ ഖത്തറിലെ ഗായകരായ മണികണ്ഠന്‍, റിയാസ് കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്വസ്തി അക്കാദമി ഫോര്‍ എക്‌സലന്‍സ് നര്‍ത്തകരുടെ ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറി.
യുവകലാസാഹിതി പ്രസിഡന്റ് അജിത്ത് പിള്ള അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, യുവകലാസാഹിതി ട്രഷറര്‍ സരിന്‍ കക്കത്, വനിത കലാസാഹിതി സെക്രട്ടറി സിത്താര രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റെജി പുത്തൂരാന്‍ നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



