
ദോഹ: റുവാണ്ട റിപ്പബ്ലിക് പ്രസിഡന്റ് പോള്‍ കഗാമെയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചര്‍ച്ച ചെയ്തു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുന്ന ഇസ്രായേലിന്റെ വഞ്ചനാപരമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.

ഖത്തറും റുവാണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സന്ദര്‍ശനത്തിന് രാഷ്ട്രപതിയോട് അമീര്‍ നന്ദി പറഞ്ഞു.
