
ദോഹ: ഖത്തര്‍ ദേശീയ ദിനമായ 2025 ഡിസംബര്‍ 18നോടനുബന്ധിച്ച് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രത്യേക കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തിറക്കി.

ദേശീയ ദിനത്തില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഉച്ചയോടെയാകും ഈ സാഹചര്യം ശക്തമാകുക.

ആദ്യം മൂടല്‍മഞ്ഞോടുകൂടിയ അന്തരീക്ഷമായിരിക്കും. തുടര്‍ന്ന് ആകാശം മേഘാവൃതമാകുകയും ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. രാത്രിയോടെ കാലാവസ്ഥ തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
