അറബ് കപ്പിന് സ്‌കൂള്‍, കോളജ് അവധിയില്ലെന്ന് മന്ത്രാലയം

Web Desk
0 Min Read

ദോഹ: ഫിഫ അറബ് കപ്പ് അരങ്ങേറുന്ന ദിവസങ്ങളില്‍ ഖത്തറിലെ സ്‌കൂളുകളും സര്‍വകലാശാലകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അറബ് കപ്പിന് സ്‌കൂളുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

city exchange

അറബ് കപ്പ് നാളുകളില്‍ സ്‌കൂളുകളുടേയും സര്‍വകലാശാലകളുടേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഷെഡ്യൂള്‍ പ്രകാരം മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന അറബ് കപ്പില്‍ അറബ് ലോകത്തെ 16 ടീമുകളാണ് മത്സരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!