

ദോഹ: ദേശീയ ആസൂത്രണ കൗണ്‍സില്‍ രൂപീകരണം സംബന്ധിച്ച 2024 ലെ 14-ാം നമ്പര്‍ അമീരി തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് 2025ലെ 9-ാം നമ്പര്‍ തീരുമാനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറപ്പെടുവിച്ചു.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ആസൂത്രണ കൗണ്‍സിലില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും വൈസ് ചെയര്‍മാനായിരിക്കുമെന്നും താഴെപ്പറയുന്ന അംഗങ്ങള്‍ ഉള്‍പ്പെടുമെന്നും തീരുമാനം വ്യവസ്ഥ ചെയ്യുന്നു:
- ധനകാര്യ മന്ത്രി
- പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി
- ഊര്‍ജ്ജകാര്യ സഹമന്ത്രി
- തൊഴില്‍ മന്ത്രി
- ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി
- കാബിനറ്റ് കാര്യ സഹമന്ത്രി
- മുനിസിപ്പാലിറ്റി മന്ത്രി
- വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി
- വാണിജ്യ, വ്യവസായ മന്ത്രി
- ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍

ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ പ്രസിഡന്റിന് മറ്റ് ബന്ധപ്പെട്ട കക്ഷികളുടെ പ്രതിനിധികളെ കൗണ്‍സിലിന്റെ അംഗത്വത്തിലേക്ക് ചേര്‍ക്കാവുന്നതാണ്.
തീരുമാനം പുറപ്പെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

