

ദോഹ: നമ്മടെ പാലക്കാട് പ്രവര്‍ത്തന ക്യാമ്പയിന്റെ ഭാഗമായി കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ ഹെല്‍ത്ത് വിംഗ് സംസ്ഥാന ഹെല്‍ത്ത് വിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ആരോഗ്യ പരിരക്ഷ ക്യാമ്പയിന്‍ ഔദ്യോഗിക ഉദ്ഘാടനം വേള്‍ഡ് കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി നിര്‍വഹിച്ചു. ഡോ. ഷഫീക്ക് താപ്പി ബീറ്റ്സ് ക്യാമ്പയിനെ കുറിച്ച് സദസ്സിനോട് സംസാരിച്ചു.

പ്രവാസികള്‍ക്കിടയില്‍ ഹൃദയരോഗം, പ്രമേഹം, വൃക്ക രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നേരത്തെ രോഗങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ദീര്‍ഘവീക്ഷണപരമായ ആരോഗ്യ സംരക്ഷണ പദ്ധതി ആണ് ‘ബീറ്റ്സ്’ എന്ന് അദ്ദേഹം വിശദീകരിച്ചു. കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉള്‍പ്പെടെ സംസ്ഥാന ഭാരവാഹികളും ഉപദേശക സമിതി അംഗങ്ങളും ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ മുഹമ്മദ് അദ്‌നാന്‍, മെഡികെയര്‍ പ്രതിനിധികളായി ആദം ഖാന്‍, അസ്ലം മുഹമ്മദ്, സംസ്ഥാന ഹെല്‍ത്ത് വിംഗ് കണ്‍വീനര്‍മാരായ ലുത്ഫി, ഡോ. നവാസ്, നിസാര്‍ ചെറുവത്തൂര്‍ സംബന്ധിച്ചു.

പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഹെല്‍ത്ത് വിംഗ് മുന്നോട്ട് വെക്കുന്ന ഈ പദ്ധതിയിലൂടെ നേരത്തെ രോഗനിര്‍ണയം നടത്തിയും മാരകമായ അവസ്ഥകള്‍ ഒഴിവാക്കിയും നല്ലൊരു പ്രവാസ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലാ ഭാരവാഹികളായ ജാഫര്‍ സാദിഖ്, അമീര്‍ തലക്കശ്ശേരി, റസാഖ് ഒറ്റപ്പാലം, നാസര്‍ ഫൈസി, അഷ്റഫ് പുളിക്കല്‍, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്ദീന്‍ കുട്ടി, ഷാജഹാന്‍ കെ, നസീര്‍ പി എസ്, മെഡിക്കല്‍ വിംഗ് ഭാരവാഹിളായ അമീര്‍ കെ കെ, റഹീസ് ചെമ്പന്‍, ഷബീര്‍ ടി കെ, ആസാദ്, സലാം, മൊയ്ദീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

